2014, ഡിസംബർ 4, വ്യാഴാഴ്‌ച

ഓണം - കവിസമ്മേളനം - അന്‍വര്‍ ഷാ ഉമയനല്ലൂര്‍

ഓണം - കവിസമ്മേളനം - അന്‍വര്‍ ഷാ ഉമയനല്ലൂര്‍




ശ്രീമതി. സുഗതകുമാരി - അന്‍വര്‍ ഷാ ഉമയനല്ലൂര്‍































സി.ഡി. പ്രകാശനം - Lyrics-Anwar Shah Umayanalloor

സി.ഡി. പ്രകാശനം - Lyrics-Anwar Shah Umayanalloor

കേരള സെക്രട്ടേറിയറ്റ് അസ്സോസിയേഷനുവേണ്ടി ഞാന്‍ എഴുതിനല്‍കിയ ഗാനം, സുവര്‍ണ്ണ ജൂബിലി ഗാനമായി ഔദ്യോഗിക തിരഞ്ഞെടുത്തു.
ഗാനരചന : അന്‍വര്‍ ഷാ ഉമയനല്ലൂര്‍
സംഗീതം, ആലാപനം : ആനയടി സൂര്യനാരായണന്‍




2014 ഒക്ടോബര്‍ 15-ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സുവര്‍ണ്ണജൂബിലി ഉദ്ഘാടന ചടങ്ങില്‍വച്ച് സുവര്‍ണ്ണജൂബിലി ഗാന സി.ഡി. ബഹു. വ്യവസായ വകുപ്പു മന്ത്രി ശ്രീ. കുഞ്ഞാലിക്കുട്ടി പ്രകാശനം ചെയ്തു. ബഹു. കേരള മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി,  ബഹു. ആഭ്യന്തര വകുപ്പു മന്ത്രി ശ്രീ. രമേശ് ചെന്നിത്തല, ബഹു. ആരോഗ്യ വകുപ്പു മന്ത്രി ശ്രീ. വി.എസ്. ശിവകുമാര്‍, ബഹു. ധനകാര്യ വകുപ്പു മന്ത്രി ശ്രീ. കെ.എം. മാണി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.
 

അന്‍വര്‍ ഷാ ഉമയനല്ലൂര്‍




പ്രൊഫ. ബി. ഹൃദയകുമാരി മാഡത്തിന് ഹൃദയാഞ്ജലി-അന്‍വര്‍ ഷാ ഉമയനല്ലൂര്‍

പ്രൊഫ. ബി. ഹൃദയകുമാരി മാഡത്തിന് ഹൃദയാഞ്ജലി-അന്‍വര്‍ ഷാ ഉമയനല്ലൂര്‍

അകാലത്തില്‍ പൊലിഞ്ഞുപോയ പ്രിയപ്പെട്ട സാഹിത്യകുടുംബാംഗം പ്രൊഫ. ഹൃദയകുമാരി മാഡത്തിന് കണ്ണീരില്‍ക്കുതിര്‍ന്ന പ്രണാമം


എന്റെ മൂന്നാമത് കാവ്യസമാഹാരത്തിന് എഴുതിയ അവതാരികയില്‍നിന്ന്

സ്നേഹിതാനുഭവ...(കവിത) - അന്‍വര്‍ ഷാ ഉമയനല്ലൂര്‍

സ്നേഹിതാനുഭവ...(കവിത) - അന്‍വര്‍ ഷാ ഉമയനല്ലൂര്‍

       കവിത                     അന്‍വര്‍ ഷാ ഉമയനല്ലൂര്‍        

                സ്നേഹിതാനുഭവ..                                

ശൗരിതന്‍ നയന,മതേഗാത്രമത്രമേല്‍
സൗമ്യം ശുഭസ്മിതരൂപം; തേജോമയം!

ആരിതെന്‍ മുന്നില്‍നില്‍ക്കുന്നതാമീ,മഹാ-
തേജസ്വി! കൈകൂപ്പിനില്‍പ്പിതേന്‍ സാദരം.

ഹേമവര്‍ണ്ണംപോല്‍ നിറഞ്ഞൂപ്രഭ; യതിന്‍-
മീതെയായേനറിഞ്ഞിന്നു-തിരുഹിതം

വീണുപോയ് ചരണാംബുരുഹ യുഗ്മത്തിലേ-
നറിയാതെ തല്‍ക്ഷണം; മന്ദം വിടര്‍ന്നകം.

വിധിശാസനാല്‍വന്നരികിലായ് നിന്നതോ,
മമ മുക്തസംഭ്രമ മനഃചഞ്ചലത്തിനോ?

തത്ര തവചാരെ ചിരിതൂകിയെത്രപേര്‍
കൃത്യമായര്‍ത്ഥിച്ചിതേന്‍-പരിപാഹിമാം.

അനന്തരം മൃദുമന്ദഹാസംവിടര്‍ന്നുടന്‍
തൃക്കൈകള്‍ മൂര്‍ദ്ധാവില്‍വച്ചൂ ഗദാഗ്രജന്‍

ഹൃദയപരിതാപവുമൊന്നായ് ശമിച്ചുടന്‍
ഗുരുചരണപത്മേ നമിച്ച പ്രതീതിയില്‍.

ധര്‍മ്മപരമാനസ സന്നിധിയില്‍നില്‍ക്കവേ,
ഖിന്നതയെല്ലാമലിഞ്ഞുപോയ്, ധന്യനായ്

പിന്നാലെവന്നു ചിതാനന്ദ,മതിശക്ത-
തുല്യമായ്‌ത്തീര്‍ന്നുടല്‍ നീങ്ങിയെന്നാധികള്‍

മുഖാംബുജംകണ്ടു ലയിച്ചുനില്‍ക്കുന്നയെന്‍
ലംബിതഹാര,മല്പംതാഴ്ന്നു; പിന്നെയും

ജഗന്നാഥഭാവമില്ലതികരുണമാം നയന-
മാവോളമേന്‍നോക്കി നിന്നുവത്യാദരം

വൈരേണ പോകുന്നന്നതാരാണുതിരികെ,പി-
ന്നൊരുദിനമാ,സ്മിതാസ്യത്തേയറിയുകില്‍?

കൈരാതവേഷമണിഞ്ഞുചെന്നീടിലും
വൈകാതെയാകുമാരുംമര്‍ത്യജാതിയില്‍.

പ്രപഞ്ചൈക കര്‍ത്താ, തിരുമുമ്പിലടിയന്നു-
മിത്ഥം നമിക്കുവാനായതേ,യത്ഭുതം!

ഏനരുണപങ്കജം കണ്ടുമതിയായതി-
ല്ലറിയാതുണര്‍ന്നുപോയ്,ഭൂതലേ;യീവിധം!!

With Sri.Innocent, Hon'ble M.P during the Conference-Anwar Shah Umayanalloor

With Sri.Innocent, Hon'ble M.P during the Conference-Anwar Shah Umayanalloor

Conference Hall

Hon'ble M.P Shri. Innocent & Anwar Shah Umayanalloor

Shri. Jayarajan, Shri. Innocent M.P., Anwar Shah Umayanalloor and Shri. C.K. Vinodan

Shri. JayarajanShri. Innocent M.P., Anwar Shah Umayanalloor and Shri. M. Harshan 

Shri. Innocent M.P., Shri. A. Aslam, Anwar Shah Umayanalloor and   Shri. Jayarajan



Shri. Robins. K.J,  Shri. Innocent M.P.,  Anwar Shah Umayanalloor and Shri. M. Harshan

Shri. Pradeep Kumar, Shri. Jayarajan,  Shri. Innocent M.P.,  Shri. C.K. Vinodan and       Shri. Sreejith. P

Shri. Jayarajan, Shri. M. Harshan, Shri. Innocent M.P.,  Shri. Sareesh and Shri. Radhakrishnan

Shri. Innocent M.P.,  Adv. A. Sampath M.P, Shri. P.K. Biju  M.P etc.

Anwar Shah Umayanalloor, Shri. Aslam,  Shri. Robins. K.J, and Shri. Sreejith. P

Shri. V. Aravindan, Shri. Sreejith. P,  Shri. Cifin. K.C, Anwar Shah Umayanalloor, Shri. P.S. Pradeep Kumar, Shri. M. Harshan,  Shri. C.K. Vinodan and Shri. Muhammed Aslam   

with Staff

Shri. V. Aravindan, Shri. Sreejith. P,  Shri. Cifin. K.C, Anwar Shah Umayanalloor, Shri. P.S. Pradeep Kumar, Shri. M. Harshan,  Shri. C.K. Vinodan