2013, മാർച്ച് 19, ചൊവ്വാഴ്ച
2013, മാർച്ച് 12, ചൊവ്വാഴ്ച
കാലം (കവിത) - അന്‍വര്‍ ഷാ ഉമയനല്ലൂര്‍
-->
കവിത
അന്‍വര്‍ ഷാ ഉമയനല്ലൂര്‍
കാലം
തലമുറകള്‍
വന്നു പോയ്‍ മറയും-മണ്ണില്‍
ഒരുപിടി
സ്വപ്‌നങ്ങള്‍ പുനര്‍ജ്ജനിക്കും
മധുരം
പ്രതീക്ഷിച്ച ജീവിതങ്ങള്‍-പക്ഷെ
കണ്ണീരില്‍മുങ്ങിത്തിരിച്ചുപോകും.
കാലത്തിനൊപ്പം
നടക്കാന്‍ ശ്രമിക്കവെ
കാല്‍കുഴഞ്ഞിടറിത്തളര്‍ന്നുവീഴും
കൈത്താങ്ങുനല്‍കാതൊഴിഞ്ഞുമാറി-കാല-
മറിയാത്തപോലേ
കടന്നുപോകും.
വാസന്തമേറേയകന്നുനില്‍ക്കും-പാവം
മര്‍ത്യരോ
ശിശിരങ്ങളായ്‍ക്കൊഴിയും
നറുമണം
സ്വപ്നത്തിലെന്നപോലെ-വെറു-
മോര്‍മ്മയില്‍മാത്രമൊതുങ്ങിനില്‍ക്കും.
അറിയാതെ
ജീവന്‍ കൊഴിഞ്ഞുപോകെ-നവ
മുകുളങ്ങള്‍
പുലരികളായ് വിടരും
സ്വപ്നങ്ങളീറനുടുത്തുനില്‍ക്കും-മര്‍ത്യ-
നുലകത്തിന്‍
സിംഹാസനത്തിലേറും.
വരളുന്ന
പുളിനമാം ജീവിതങ്ങള്‍-ചിലര്‍
ബലിദാനമേകിക്കടന്നുപോകും
തളരാത്ത
മോഹങ്ങള്‍ പിന്നെയുമീ-നവ
തലമുറകള്‍വന്നു
മഞ്ചലേറ്റും
മായാപ്രപഞ്ചത്തിലിനിയുംവരും-പുത്ത-
നീയാംപാറ്റകളായ്
മനുഷ്യര്‍
ചിറകറ്റുപോകും
ദിനങ്ങളിലോര്‍മ്മതന്‍
കടലാസുതോണികളായൊഴുകാന്‍.
2013, മാർച്ച് 6, ബുധനാഴ്‌ച
മഹാത്മജി (കവിത) - അന്‍വര്‍ ഷാ ഉമയനല്ലൂര്‍
-->
കവിത
അന്‍വര്‍ ഷാ ഉമയനല്ലൂര്‍
മഹാത്മജി
വൈദേശികാധിപത്യത്തിന്റെ
ചങ്ങല-
ക്കെട്ടുകള്‍
പൊട്ടിച്ചെറിഞ്ഞൂ മഹാത്മജി
അന്ധകാരത്തില്‍
വലഞ്ഞയീരാജ്യത്തെ,
ബന്ധനത്തില്‍നിന്നു
മുക്തമാക്കി.
വാക്കിന്റെമുന്നില്‍വിറയ്‌ക്കാതെ
ഭാരത-
മക്കള്‍ക്കുണര്‍വ്വേകി
ശക്തരാക്കി
തോല്‍ക്കാതെ
തോളോടുതോള്‍ചേര്‍ത്തുനിര്‍ത്തി
തോക്കെടുത്തോര്‍ത്തന്നെ
പത്തിതാഴ്ത്തി.
കര്‍മ്മത്തിലടിയുറച്ചെന്റെ
രാജ്യത്തിന്റെ
ധര്‍മ്മ-ശാന്തിക്കായി
കാവല്‍നില്‍ക്കേ,
സാമര്‍ത്ഥ്യമായുപയോഗിച്ചു
സര്‍വ്വഥാ
സത്യമെ;ന്നായുധമുക്തിമാര്‍ഗ്ഗം.
വിശ്വമെമ്പാടും
പരന്നൂ പരിത്യാഗ-
ശീലനാം
ഗാന്ധിതന്‍ സ്‌മേരമന്ത്രം
ഒട്ടും
വിലപ്പോയതില്ലയിംഗ്ലീഷുകാര്‍
നമ്മെ
ബന്ധിക്കാന്‍ മെനഞ്ഞ തന്ത്രം.
ഹൃദയത്തിലുയരും
പ്രതീക്ഷപോലൊരുമതന്‍
സമരം
കെടാവിളക്കായ്‌ത്തെളിഞ്ഞു;
മമ
ജന്മനാടിന്റെ സ്വാതന്ത്ര്യലബ്‌ധിയ്ക്കായ്
നമ്മനിറഞ്ഞവര്‍
ചേര്‍ന്നുനിന്നൂ.
ആര്‍ദ്രമനസ്സോടെയുന്മേഷവാഹകന്‍
പിന്നെയുമേറെക്കിനാക്കള്‍
കണ്ടു
പക്ഷെ,യേതോ
ബുദ്ധിമാന്ദ്യംഭവിച്ചയാള്‍
വിഷലിപ്തമാനസത്താല്‍ച്ചതിച്ചു.
ഭാഗീരഥപ്രയത്നത്തില്‍
വിജയിച്ച-
ബാപ്പുവിന്‍
ജീവന്‍ പകുത്തെടുത്തു:
ബിര്‍ലതന്‍മന്ദിരാങ്കണത്തിലാ,
മണിദീപ-
മെന്നേയ്ക്കുമായി
മിഴിയടച്ചു!!
2013, മാർച്ച് 5, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)